ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടു? പ്രതികരണവുമായി ഇസ്രയേൽ, ‘ഡിഎൻഎ പരിശോധിച്ച് സ്ഥിരീകരിക്കും’
ജെറുസലേം: ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സംശയം. ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹിയ സിൻവറാണോ എന്നാണ് ഉയരുന്ന സംശയം. സംഭവത്തിൽ പ്രതികരണവുമായി ഇസ്രയേൽ രംഗത്തെത്തി. യഹിയ സിൻവർ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോൾ ആണ് യഹിയ സിൻവർ ഹമാസ് തലവൻ ആയത്.