പാലക്കാട്: പാർട്ടിക്കകത്ത് കോലാഹലം ഉണ്ടായിട്ടില്ലെന്നും പ്രസ്ഥാനങ്ങൾ തമ്മിലാണ്, വ്യക്തികൾ തമ്മിൽ അല്ല മത്സരമെന്നും പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നു ഒരു വാർത്താ സമ്മേളനവും കണ്ടിട്ടില്ല. ഞാൻ എനിക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ അല്പത്തം വേറെ ഇല്ല. പാർട്ടി എല്ലാത്തിനും മറുപടി നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാലക്കാട് ആദ്യമായെത്തിയ രാഹുലിന് വൻ സ്വീകരണമാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നൽകിയത്.
മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് പാലക്കാട് മത്സരം നടന്നിരുന്നത്. ഈ മത്സരങ്ങളിലെല്ലാം മതേതര ചേരിയാണ് വിജയിച്ചത്. നിലപാട് ഉള്ളവരും നിലപാടിൽ ഉറച്ചു നിൽക്കുന്നവരുമാണ് പാലക്കാട്ടുകാർ. സരിൻ പറഞ്ഞത് കേട്ടിട്ടില്ല, എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് താനല്ല. കൂട്ടത്തിൽ ഒരാൾ പോകുമ്പോൾ വേദനയാണ്. സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ. ഫോണിലൂടെ ആരെയും ഭീഷണിപ്പെടുത്തുന്ന ആളല്ല താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ സിനിമാ താരത്തെ ഇറക്കാൻ ബിജെപി നീക്കം, ഖുശ്ബു അന്തിമപട്ടികയിൽ