മനാമ: ബഹ്‌റൈനിലെ കുന്നംകുളത്തുകാരുടെ സംഘടനയായ ‘കുന്നംകുളം കൂട്ടായ്മ ബഹ്‌റൈന്‍’ പൊന്നോണം 2024 സംഘടിപ്പിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് മനോജ് കടവല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഷീര്‍ അമ്പലായി, ബിനു കുന്നന്താനം, ബിനു മണ്ണില്‍, ഗഫൂര്‍ കൈപ്പമംഗലം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുഖ്യരക്ഷാധികാരി ജോയ് കുന്നംകുളം സ്വാഗതവും ജനറല്‍ സെക്രട്ടറി സുനില്‍ കുന്നംകുളം നന്ദിയും പ്രകാശിപ്പിച്ചു.
ബഹ്‌റൈനിലെ പ്രശസ്ത നൃത്ത കലാ ടീച്ചര്‍ ശുഭ ടീച്ചറുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. ഭരണസമിതി അംഗങ്ങള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *