ആ സംഭവത്തിന് ശേഷം തന്നെ സെറ്റിലേക്ക് നേരത്തെ വിളിപ്പിച്ച ശേഷം ഷോട്ടിനായി മണിക്കൂറുകളോളം കാത്തിരുത്തുമായിരുന്നു. 18 മണിക്കൂര്‍ വരെ ഷൂട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയിരുന്നത് എന്നും താരം പറയുന്നു. കൂടാതെ പിന്നീട് തന്നെ കൊണ്ട് നായകനോട് മാപ്പ് പറയിപ്പിച്ചുവെന്നും അമൈറ വെളിപ്പെടുത്തിയിരുന്നു.
”ഏറ്റവും മോശമെന്താണെന്നാല്‍, എന്നെ കൊണ്ട് ആ നടനോട് മാപ്പ് പറയിപ്പിച്ചു. അയാളെ നിരന്തരം അവഗണിച്ച എന്റെ മോശം പെരുമാറ്റത്തിന്. നിര്‍മ്മാതാവാണ് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്” താരം പറയുന്നു. തനിക്കുണ്ടായ മറ്റൊരു മോശം അനുഭവവും താരം പങ്കുവെച്ചിരുന്നു. സംവിധായകന്‍ മോശമായി പെരുമാറിയതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.’അദ്ദേഹം ചിലപ്പോള്‍ എന്നെ നേരത്തെ സെറ്റിലേക്ക് വിളിച്ചു വരുത്തും. വാനിറ്റി വാനില്‍ മണിക്കൂറുകളോളം കാത്തിരുത്തും. ഒടുവില്‍ അസിസ്റ്റന്റ് ഡയറക്ടറെ വിട്ട് എനിക്ക് ഇന്ന് സീനില്ലെന്ന് പറയും. പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ കാത്തിരുത്തിയ ശേഷമാണിത്. എന്നെ അദ്ദേഹം സിനിമയിലെടുത്തതിന് തന്നെ ഞാന്‍ കടപ്പെട്ടിരിക്കണമെന്ന് പറഞ്ഞു” എന്നാണ് താരം പറഞ്ഞത്.2013 ല്‍ പുറത്തിറങ്ങിയ ഇസാക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു അമൈറയുടെ അരങ്ങേറ്റം. പിന്നീട് മിസ്റ്റര്‍ എക്സ്, കാലകാന്തി, കുങ് ഫു യോഗ, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയിക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് അമൈറ.https://eveningkerala.com/images/logo.png