കൊച്ചി: അതിവേഗം വളരുന്ന ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് (ക്യുഎസ്ആര്‍) ശൃംഖലകളിലൊന്നായ ബര്‍ഗര്‍ കിങ് ഇന്ത്യ ദക്ഷിണേന്ത്യന്‍ ഔട്ട്‌ലെറ്റുകളിലുടനീളം ഏറ്റവും പുതിയ ബികെ ചിക്കന്‍ പിസ പഫ് അവതരിപ്പിച്ചു. നേരത്തേ അവതരിപ്പിച്ച വെജ് പിസ പഫിന്റെ വന്‍ വിജയത്തെത്തുടര്‍ന്നാണ് നോണ്‍വെജിറ്റേറിയന്‍ പ്രേമികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത രുചികരമായ പുതിയ വേരിയന്റ് ബര്‍ഗര്‍ കിങ് അവതരിപ്പിക്കുന്നത്. ഇതോടെ ചിക്കന്‍ അടിസ്ഥാനമാക്കിയുള്ള പഫ് സ്‌നാക്ക് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ക്യൂഎസ്ആര്‍ ബ്രാന്‍ഡായി ബര്‍ഗര്‍ കിങ് ഇന്ത്യ മാറി.
 
ചിക്കനൊപ്പം മിക്‌സഡ്-വെജ് തക്കാളി സോസ്,  മൊസറെല്ല ചീസ് എന്നിവ നിറച്ചെത്തുന്ന ക്രിസ്പി പഫ് അസാമാന്യ രുചിയാണ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ബികെ ചിക്കന്‍ പിസ പഫ് വെറും 69 രൂപയ്ക്ക് ആസ്വദിക്കാനാവും. ലോഞ്ച് ഓഫറെന്ന നിലയില്‍ വെറും 99 രൂപയ്ക്ക് രണ്ട് ചിക്കന്‍ പിസ പഫുകളും എക്‌സ്‌ക്ലൂസീവ് ഡീലെന്ന നിലയില്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
 
പ്രാദേശിക അഭിരുചികള്‍ക്കനുസൃതമായി കൂടുതല്‍ ചോയ്‌സുകളോടെ ഞങ്ങളുടെ സ്‌നാക്കിങ് മെനു വിപുലീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നും പിറവിയെടുത്ത ഉത്പന്നമായ ബികെ ചിക്കന്‍ പിസ പഫ് അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബര്‍ഗര്‍ കിങ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ കപില്‍ ഗ്രോവര്‍ പറഞ്ഞു. വെജ് പിസ പഫ് പോലെ തന്നെ ചിക്കന്‍ പിസ പഫും ഭക്ഷണപ്രേമികള്‍ക്ക് പ്രിയങ്കരമാവുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *