ഗുവാഹത്തി: ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ചു. 3-2നായിരുന്നു ജയം.
അഞ്ചാം മിനിറ്റില്‍ തന്നെ നെസ്റ്റര്‍ അല്‍ബിയാച് നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയെങ്കിലും, മികച്ച തുടക്കം മുതലാക്കാന്‍ ആതിഥേയര്‍ക്ക് പിന്നീട് കഴിഞ്ഞില്ല.
25, 51 മിനിറ്റുകളില്‍ ഗോള്‍ നേടി വില്‍മര്‍ ജോര്‍ദാന്‍ ഗില്ലും, 36-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ലൂക്കാസ് പിവെറ്റ ബ്രാംബില്ലയും, 83-ാം മിനിറ്റില്‍ വല കുലുക്കി ലാല്‍ദിയാന റെന്തെയ് എന്നീ ചെന്നൈയിന്‍ താരങ്ങള്‍ നോര്‍ത്ത് ഈസ്റ്റിന് തുടര്‍പ്രഹരങ്ങള്‍ സമ്മാനിച്ചു.
89-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അലെദിന്‍ അജറായി കൃത്യമായി വിനിയോഗിച്ചെങ്കിലും മത്സരത്തിലേക്ക് തിരികെവരാന്‍ പിന്നീട് നോര്‍ത്ത് ഈസ്റ്റിന് സാധിച്ചില്ല.