കൊല്ലം: ഡോ. വന്ദനദാസിന്റെ കൊലപാതക കേസിൽ ഒന്നാം സാക്ഷിയായ ഡോ. മുഹമദ് ഷിബിന്റെ സാക്ഷിവിസ്താരം 30ലേക്ക് മാറ്റി. കേസിൽ പ്രതിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ അത് ഇതുവരെ നടപ്പായില്ല. ഇത് നടപ്പാക്കാതെ വന്നതോടെയാണ് കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം കൊല്ലം ജില്ലാ സെഷൻസ് കോടതി മാറ്റിവച്ചത്.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കവേയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചത്. 
പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപാണ് വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാരടക്കം 5 പേരെ പ്രതി ആക്രമിച്ചിരുന്നു. പ്രതി സന്ദീപ് നിലവിൽ റിമാൻഡിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് കഴിയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *