വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം.വിറ്റാമിന്‍ സിയുടെ കലവറയാണ് പപ്പായ- പൈനാപ്പിള്‍ ജ്യൂസ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്കിൻ തിളക്കമുള്ളതാക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
വിറ്റാമിന്‍ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. അതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തക്കാളി ജ്യൂസിലും ആന്റി ഓക്സിഡന്റുകള് ധാരാളമുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നതും ചര്‍മ്മത്തിന് ഗുണം ചെയ്യും.