ഗസ്സ: ഗസ്സ മുനമ്പിൽ അഭയാർഥികൾ കഴിയുന്ന സ്കൂളിന് മുകളിൽ ഇസ്രായേൽ ബോംബ് ആക്രമണം. അഞ്ച് കുട്ടികളടക്കം 28 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി സ്ത്രീകളും കുട്ടികളും മരണത്തിന്റെ വക്കിലാണെന്ന് പ്രാദേശിക എമർജൻസി യൂനിറ്റ് തലവനായ ഫാരിസ് അബൂ ഹംസ പറഞ്ഞു. ജബലിയയിലെ അബൂ ഹുസൈൻ സ്കൂളിലായിരുന്നു ആക്രമണം.
ഹമാസ്, ഇസ്ലാമിക് ജിഹാദ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സേന അവകാശപ്പെട്ടു. ഉത്തര ഗസ്സയിലെ പ്രധാനപ്പെട്ട അഭയാർഥി ക്യാമ്പുകളിലൊന്നാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അബൂ ഹുസൈൻ സ്കൂൾ.