കാഞ്ഞിരപള്ളി: പാറത്തോട്ടിൽ ഒരു വയോധികരായ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു. പാറത്തോട് ചിറഭാഗത്ത് റിട്ട എസ്ഐ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (70) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് സപ്ലൈകോ ജീവനക്കാരനായ മകൻ ശ്യാംനാഥ് (31) തൂങ്ങിമരിച്ചത്.
ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും, ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ്. മകൻ ദമ്പതികളെ തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.