പഞ്ച്കുള: ഹരിയാനയില്‍ ഇന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. നയാബ് സിംഗ് സൈനി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിയാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി എന്നെ വാച്ച്മാനാക്കിയാലും ആ ജോലി ഞാന്‍ പൂര്‍ണ അര്‍പ്പണബോധത്തോടെ ചെയ്യും. എന്റെ പേര് അനില്‍ വിജ് എന്നാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ വിജ് പറഞ്ഞു.
ബുധനാഴ്ചത്തെ നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് അനില്‍ വിജ് പറഞ്ഞിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. താനൊരു മത്സരാര്‍ത്ഥിയല്ലെന്നും വിജ് പറഞ്ഞു. ഞാന്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനം തനിക്ക് സ്വീകാര്യമായിരിക്കുമെന്നും വിജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അനില്‍ വിജ് സെപ്തംബറില്‍ പറഞ്ഞിരുന്നു.
#WATCH पंचकूला, हरियाणा: भाजपा नेता अनिल विज ने कहा, “पार्टी मुझे चौकीदार बना देगी मैं वो काम भी पूरी निष्ठा के साथ करूंगा… अनिल विज है मेरा नाम।” pic.twitter.com/EC7zkEFBaa
— ANI_HindiNews (@AHindinews) October 16, 2024