ഡൽഹി: അഗര്‍ത്തല-ലോക്മാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. അസമിലെ ലുംഡിങ് ഡിവിഷനിലെ ലുംഡിങ്-ബര്‍ദര്‍പുര്‍ ഹില്‍ സെക്ഷനില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പവര്‍കാറും, എഞ്ചിനും ഉള്‍പ്പടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ സോണ്‍ സിപിആര്‍ഒ അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിലുള്ള ഗതാഗതവും തടസപ്പെട്ടു.