ഡല്‍ഹി: അവിഹിത ബന്ധത്തിന് തടസ്സമായി നിന്ന ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. മരിച്ച യുവാവ് യുവതിയുടെ അവിഹിത ബന്ധത്തിന് തടസ്സമായി നിന്നതിനാല്‍ കാമുകന്‍ മുഖേന യുവതി ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബനിയത്തേര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അക്ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. പുഷ്‌പേന്ദ്രയാണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയത് ഇയാളുടെ ബന്ധുവാണെന്ന് പോലീസ് പറഞ്ഞു. മരിച്ച പുഷ്‌പേന്ദ്രയുടെ ഭാര്യയെയും പ്രതി അജയനെയും പോലീസ് അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 13-നാണ് പുഷ്‌പേന്ദ്രയെ കാണാനില്ലെന്ന പരാതി നല്‍കിയതെന്നും പിന്നീട് ഒക്ടോബര്‍ 14-ന് പുഷ്‌പേന്ദ്രയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ വനത്തില്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
മരിച്ച പുഷ്‌പേന്ദ്രയും കൊലയാളി അജയ്യും ബന്ധുക്കളാണെന്ന് എസ്പി കൃഷ്ണകുമാര്‍ ബിഷ്നോയ് പറഞ്ഞു. പുഷ്‌പേന്ദ്രയുടെ ഭാര്യ കാജലും അജയും തമ്മില്‍ രണ്ട് വര്‍ഷത്തോളമായി അവിഹിത ബന്ധമുണ്ടായിരുന്നു.
ഒരു വര്‍ഷം മുമ്പ്, വൃക്കയിലെ കല്ലുകള്‍ക്കുള്ള ഓപ്പറേഷന് വിധേയമാകാന്‍ അജയ് ബന്ധുവായ പുഷ്‌പേന്ദ്രയുടെ വീട്ടില്‍ താമസിച്ചിരുന്നു, അവിടെവച്ച് പുഷ്‌പേന്ദ്രയുടെ അഭാവത്തിലാണ് അജയ്-കാജല്‍ പ്രണയം ആരംഭിച്ചത്.
അജയിന്റെയും കാജലിന്റെയും പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുഷ്‌പേന്ദ്ര അറിഞ്ഞിരുന്നതായി എസ്പി പറഞ്ഞു. ഇതിന് ശേഷം അജയ്യെ കാണുന്നതില്‍ നിന്ന് ഭാര്യ കാജലിനെ പുഷ്‌പേന്ദ്ര തടഞ്ഞിരുന്നു.
തുടര്‍ന്ന് അവിഹിത ബന്ധത്തിന് തടസ്സമായപ്പോള്‍ കാജലും അജയും ചേര്‍ന്ന് പുഷ്‌പേന്ദ്രയെ കൊലപ്പെടുത്തുകയായിരുന്നു.