ഗുവാഹത്തി: അനധികൃത ഐപിഎൽ വാതുവെപ്പ് പ്രമോഷനുമായി ബന്ധപ്പെട്ടുള്ള കേസില്‍ നടി തമന്നയെ ഇഡി ചോദ്യം ചെയ്തു. ഗുവാഹത്തിയിലായിരുന്നു ചോദ്യം ചെയ്യല്‍. വാതുവെപ്പ് ആപ്പിൻ്റെ പരസ്യപ്രചാരണത്തിൽ പങ്കാളിയായെന്നാണ് നടിക്കെതിരായ കേസ്.
മാതാപിതാക്കളോടൊപ്പം ഉച്ചയ്ക്ക് 1.25 ഓടെ തമന്ന ഇഡി ഓഫീസിലെത്തി. ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നതായി റിപ്പോർട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് തമന്നയ്ക്ക് ഇഡി സമന്‍സ് അയക്കുന്നത്.