തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഡോ പി സരിന്‍ നടത്തിയ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി.
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. എഐസിസി തീരുമാനമാണ് സരിന്‍ ചോദ്യം ചെയ്തതെന്നും കെപിസിസി വ്യക്തമാക്കി. അഭിപ്രായ വ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ പറയണമായിരുന്നുവെന്നും കെപിസിസി വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയാണ് പി സരിന്‍ വമര്‍ശനവുമായി രംഗത്തെത്തിയത്. 
പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് സരിന്‍ വിമര്‍ശിച്ചു. 
യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 
മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്. 
ഇല്ലങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പ്രവര്‍ത്തകര്‍ ജയിപ്പിക്കും. 
അത് അവരുടെ കെട്ടുറപ്പാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിന്‍ കുറ്റപ്പെടുത്തി. 

By admin

Leave a Reply

Your email address will not be published. Required fields are marked *