കാക്കനാട്: സ്വകാര്യ ഹോസ്റ്റലിനുള്ളിലെ താമസക്കാരെ ഹോസ്റ്റല്‍ നടത്തിപ്പുകാരി പൂട്ടിയിട്ടെന്ന് പരാതി. ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മിലുള്ള വാടക തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു നടപടി.
കാക്കനാട് ടി.വി. സെന്ററിനു സമീപത്തെ ഹോസ്റ്റലില്‍ ചൊവ്വാഴ്ച രാവിലെ പത്തിനാണ് സംഭവം. അയല്‍വാസികള്‍ കെട്ടിട ഉടമയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടമ തൃക്കാക്കര പോലീസില്‍ പരാതി നല്‍കി. മൂന്നു മണിയോടെ എത്തിയ പോലീസ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തിറക്കിയത്.
ഹോസ്റ്റല്‍ നടത്തിപ്പുകാരിയെ വിളിച്ച് വാതില്‍ തുറക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവരെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് പോലീസ് ഹോസ്റ്റല്‍ മുറിയില്‍ അകപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.