ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ ഫ്യൂഷന്‍ ഹോംസ് സൊസൈറ്റിയുടെ ബേസ്മെന്റില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചതായാണ് വിവരം.
2-3 ഇരുചക്രവാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായും മറ്റ് വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രദേശത്തെ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും ചില പടക്കങ്ങള്‍ അബദ്ധത്തില്‍ ബേസ്മെന്റിലേക്ക് വീണതാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
തീ പടര്‍ന്ന ഉടന്‍ തന്നെ ഫ്യൂഷന്‍ ഹോംസ് സൊസൈറ്റിയിലെ താമസക്കാര്‍ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അഗ്നിശമനസേനയെ വിവരം അറിയിച്ചു.
സ്ഥലത്ത് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും തീപിടുത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പൂര്‍ണ്ണമായ വിലയിരുത്തല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ग्रेटर नोएडा वेस्ट की फ्यूजन होम्स सोसाइटी के बेसमेंट में लगी भयंकर आग, कई वाहन जलकर खाक। पूरी खबर: https://t.co/dNxn1FRNVU pic.twitter.com/qkFPlxxklt
— Greater Noida West (@GreaterNoidaW) October 15, 2024