കാസര്‍കോഡ്: ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍കോഡ് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷ(28)യെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു മംഗളുരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു.
ഇയാളുടെ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ച് ട്രെയിനില്‍ ഉണ്ടായിരുന്ന പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ഇയാള്‍ കോച്ച് മാറിക്കയറുകയും മറ്റൊരു കോച്ചില്‍നിന്ന് പിടികൂടുകയുമായിരുന്നു. കാസര്‍കോട് ഇറങ്ങുന്നതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടി.