കോഴിക്കോട്: കണ്ണൂരിൽ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.ഡി.എം നവീൻ ബാബുവിനെ അനുസ്മരിച്ച് കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഹപ്രവർത്തകനെ കലക്ടർ അനുസ്മരിച്ചത്. നവീൻ ബാബു സൗമ്യനായ നല്ല ഉദ്യോഗസ്ഥനായിരുന്നുവെന്ന് കലക്ടർ അരുൺ കെ. വിജയൻ അനുസ്മരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സഹപ്രവര്‍ത്തകനായ കണ്ണൂര്‍ ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ നവീന്‍ ബാബുവിന്‍റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

സൗമ്യനായി ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സര്‍വീസില്‍ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തിന്‍റെ ഭൗതികശരീരം കുടുംബത്തിന് കൈമാറി. സംസ്കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും. വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *