തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നുവെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. സംഭവത്തില്‍ സമഗ്രാന്വേഷണം നടക്കുന്നുണ്ട്. നവീന്റെ മരണം യു.ഡി.എഫ്. നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ധനകാര്യമന്ത്രിയും റവന്യു മന്ത്രിയും എല്ലാ വിശദാശംങ്ങളും പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. കണ്ണൂരിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഞാനുള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് ഇതൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.