തൃശൂരും തിരുവനന്തപുരത്തും ലക്ഷ്വറി അപ്പാർട്ട്മെന്റ്; ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ റെഡി ടു ഒകുപൈ പ്രോജക്റ്

തൃശൂരും തിരുവനന്തപുരത്തും ലക്ഷ്വറി അപ്പാർട്ട്മെന്റ്; ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ റെഡി ടു ഒകുപൈ പ്രോജക്റ്

തൃശൂരിലോ തിരുവനന്തപുരത്തോ നഗരഹൃദയത്തിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിവേഗം വളരുന്ന ഈ നഗരങ്ങളിൽ, സ്ഥിരതാമസത്തിന് പുറമെ ഒരു ദീർഘകാല നിക്ഷേപം എന്ന നിലയിൽ കൂടെ ഇവിടങ്ങളിൽ അപ്പാർട്ട്മെന്റുകൾ നിങ്ങളെ സഹായിക്കും. എല്ലാ സൗകര്യങ്ങളോടും കൂടിയ, 2 BHK, 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ ജോസ് ആലുക്കാസ് പോലെ പത്തരമാറ്റ് വിശ്വാസ്യതയുള്ള ഒരു ഗ്രൂപ്പിൽ നിന്ന് കൂടെയായാലോ?

സുരക്ഷിതവും വിശ്വാസ്യതയും മുടക്കുമുതലിന് ലാഭവും നൽകുന്ന രണ്ട് പദ്ധതികളാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ തൃശൂരിലെ ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ലേവ്, തിരുവനന്തപുരത്തെ ജോസ് ആലുക്കാസ് ഗോൾഡൻ ആർക്ക് എന്നിവ. കെ-റെറ അംഗീകൃത പ്രോജക്റ്റുകളായ ഇവ തൃശൂർ, തിരുവനന്തപുരം നഗരങ്ങളിൽ സുഖജീവിതത്തിലേക്കുള്ള താക്കോലാണ്. പണി പൂർത്തിയായ ഈ രണ്ട് പ്രോജക്റ്റുകളും “റെഡി ടു ഒകുപ്പൈ” ആണ്. ഭൂരിഭാഗം യൂണിറ്റുകളും വിറ്റുതീർന്ന ഈ പദ്ധതികളിൽ ഏതാനും യൂണിറ്റുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്.

ജോസ് ആലുക്കാസിന്റെ വിശ്വാസ്യത

തൃശൂരും തിരുവനന്തപുരത്തും ലക്ഷ്വറി അപ്പാർട്ട്മെന്റ്; ജോസ് ആലുക്കാസ് പ്രോപ്പർട്ടീസിന്റെ റെഡി ടു ഒകുപൈ പ്രോജക്റ്

ജോസ് ആലുക്കാസിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. സ്വർണവ്യാപാര രംഗത്ത് 60 വർഷങ്ങളുടെ പാരമ്പര്യണ്ട് ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്. ദക്ഷിണേന്ത്യ മുഴുവൻ സാന്നിധ്യമുള്ള ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് സംരംഭമാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ്. 1964 മുതൽ മലയാളികൾക്ക് ചിരപരിചിതമായ ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ ദീർഘകാലത്തെ പ്രവർത്തന പരിചയവും വിശ്വാസ്യതയും റിയൽ എസ്റ്റേറ്റ് മേഖലയിലും തുണയാകുന്നു. മലയാളികളുടെ വിശ്വസ്തതയുടെ തണലിൽ വളർന്ന ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് 2007 മുതൽ  തൃശൂർ നഗരത്തിൽ മാത്രമായി മൂന്ന് ലക്ഷം സ്‌ക്വയർഫീറ്റിൽ ആറ് പ്രോജക്റ്റുകൾ പൂർത്തീകരിച്ചു. 

ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ലേവ്, തൃശൂർ (K-RERA/PRJ/023/2021)

കൊച്ചിയിൽ നിന്ന് പാലക്കാടേക്ക് നീളുന്ന ദേശീയപാതയിൽ നിന്ന് വെറും 400 മീറ്റർ ദൂരത്തിലാണ് ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ലേവ്. നെല്ലിക്കുന്ന് മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റിന്റെ തൊട്ടടുത്ത് തൃശൂരിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജാണ്.

90 സെന്റിൽ നിർമ്മിച്ചിട്ടുള്ള പ്രോജക്റ്റിൽ ബേസ്മെന്റ്, ഗ്രൗണ്ട് എന്നിവയ്ക്ക് പുറമെ 11 നിലകളുണ്ട്. മൊത്തം യൂണിറ്റുകൾ 80. 3 BHK അപ്പാർട്ട്‌മെന്റുകൾ 1668, 1764, 1508, 1628 സ്‌ക്വയർ ഫീറ്റിലും 2 BHK അപ്പാർട്ട്‌മെന്റുകൾ 1202, 1178, 1160, 1140 സ്‌ക്വയർ ഫീറ്റിലുമാണ്.

മെഡിക്കൽ കോളേജിന് പുറമെ ആരാധനാലയങ്ങൾ, ഐ.സി.എസ്.ഇ – സി.ബി.എസ്.ഇ സ്കൂളുകൾ, ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഹൈലൈറ്റ് മാൾ, ലുലു ഹൈപ്പർ മാർക്കറ്റ്, സെലെക്സ് മാൾ, റിലയൻസ് സൂപ്പർ മാർക്കറ്റുകൾ എന്നിവ തൊട്ടടുത്തുണ്ട്. മാത്രമല്ല നാല് കിലോമീറ്ററിനുള്ളിൽ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റേഷനുമുണ്ട്.

ജോസ് ആലുക്കാസ് ഗോൾഡൻ ആർക്ക്, തിരുവനന്തപുരം (K-RERA/PRJ/065/2021)

തലസ്ഥാന നഗരിയിൽ ഒരു 3 BHK ലക്ഷ്വറി ഫ്‌ളാറ്റ് ആണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഉറപ്പായും ജോസ് ആലുക്കാസ് ഗോൾഡൻ ആർക്ക് പരിഗണിക്കാം. “റെഡി ടു ഒകുപൈ” ആയ ഈ അപ്പാർട്ട്മെന്റിൽ ഇനി ബാക്കിയുള്ളത് ഏതാനും 3 BHK യൂണിറ്റുകൾ മാത്രമാണ്.

ലൊക്കേഷൻ തന്നെയാണ് ഈ പ്രോജക്റ്റിനെ പ്രിയങ്കരമാക്കുന്നത്. ആനയറയിൽ കിംസ് ഹോസ്പിറ്റലിന് അടുത്താണ് ഗോൾഡൻ ആർക്ക്. നിർമാണം പൂർത്തിയായ ഈ പ്രോജക്ട്, 55 സെന്റിലാണ് സ്ഥിതിചെയ്യുന്നത്. രണ്ട് ബെയ്‌സ്‌മെന്റ് ഫ്‌ളോറുകളും ഗ്രൗണ്ട് ഫ്‌ളോറും കൂടാതെ 9 നിലകളുണ്ട്. മൊത്തം യൂണിറ്റുകളുടെ എണ്ണം 52 ആണ്. 2 BHK ഫ്‌ളാറ്റുകൾ 1000 സ്‌ക്വയർ ഫീറ്റിലും 3 BHK ഫ്‌ളാറ്റുകൾ 1630, 1500 സ്‌ക്വയർ ഫീറ്റിലും ലഭ്യമാണ്.

ദേശീയപാതയ്ക്ക് അരികിൽ സ്ഥിതി ചെയ്യുന്ന പ്രോജക്റ്റിൽ നിന്നും ലുലു മാളിലേക്ക് 1.8 കിലോമീറ്റർ മാത്രമാണ് ദൂരം. ഐ.ടി പാർക്കുകൾ, കേന്ദ്രീയ വിദ്യാലയം, ഗുഡ് ഷെപ്പേർഡ്, എം.ജി.എം സ്കൂളുകൾ, കിംസ്, അനന്തപുരി ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം തൊട്ടടുത്താണ്.

രണ്ടു പ്രോജക്റ്റുകളെയും കുറിച്ച് വിശദമായി അറിയാൻ വിളിക്കൂ – 9387 500 500 അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം marketing@josalukkasproperties.com വെബ്സൈറ്റും സന്ദർശിക്കാം – www.josalukkasproperties.com

കൂടുതൽ വിവരങ്ങൾക്ക് ഫോം പൂരിപ്പിക്കാം:

 

By admin