ശ്രീനഗര്‍:  ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം നടന്ന കന്നി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം വിജയിച്ചതോടെയാണ് ജമ്മു കശ്മീരിലെ ആദ്യ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അധികാരമേല്‍ക്കുന്നത്.
ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (എസ്‌കെഐസിസി) രാവിലെ 11.30 ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണങ്ങള്‍ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അയച്ചിട്ടുണ്ട്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
എന്നാല്‍, കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ല.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *