ചാരുംമൂട്: ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി കുരിശടിയുടെ കൈവരികള്‍ തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചാരുംമൂട് ടൗണിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെ കുരിശടിയുടെ കൈവരികളാണ് തകര്‍ന്നത്.
ഇന്നലെ അര്‍ദ്ധരാത്രി സിഗ്നല്‍ പോയിന്റില്‍ വച്ച് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ലോറിയും കൊല്ലം സ്വദേശിയുടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയും കാര്‍ കുരിശടിയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. സമീപത്തെ ഫുട്പാത്തിന്റെ കൈവരികളും തകര്‍ന്നു. സംഭവത്തില്‍ നൂറനാട് പോലീസ് കേസെടുത്തു.