കൂളാകാന്‍ സ്പെഷ്യൽ ലെമൺ ജിഞ്ചർ കോൾഡ് ടീ കുടിക്കാം; റെസിപ്പി

കൂളാകാന്‍ സ്പെഷ്യൽ ലെമൺ ജിഞ്ചർ കോൾഡ് ടീ കുടിക്കാം; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

കൂളാകാന്‍ സ്പെഷ്യൽ ലെമൺ ജിഞ്ചർ കോൾഡ് ടീ കുടിക്കാം; റെസിപ്പി

 

ശരീരം കൂളാക്കാന്‍ കിടിലന്‍ ലെമൺ ജിഞ്ചർ കോൾഡ് ടീ കുടിച്ചാലോ?

വേണ്ട ചേരുവകൾ

ലെമൺ-  ഒന്ന്
ജിഞ്ചർ- ഒരു പീസ്
കട്ടൻ ചായ- ഒരു കപ്പ്
പഞ്ചസാര/ പനംകൽക്കണ്ട് – ആവശ്യത്തിന്  
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം 

ഇഞ്ചി, നാരങ്ങ എന്നിവ ചെറിയ കഷ്ണങ്ങളാക്കിയതിനുശേഷം മിക്സിയുടെ ജാറിലേയ്ക്ക് ഇടുക. ശേഷം മധുരത്തിനാവശ്യമായ
കൽക്കണ്ടം അല്ലെങ്കില്‍ പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് കട്ടൻ ചായയും ഐസും
ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇവ ഒരു ഗ്ലാസിലേയ്ക്ക് അരിച്ചെടുത്ത് ഐസ് ക്യൂബിട്ട് കുടിക്കാം. 

Also read: കിടിലന്‍ രുചിയില്‍ ആപ്പിൾ ലെമണേഡ് തയ്യാറാക്കാം; റെസിപ്പി

youtubevideo

By admin