ഈ പാപമൊക്കെ കമ്മ്യുണിസ്റ്റ് പാർട്ടിയും പിപി ദിവ്യയെപ്പോലെ അഹങ്കാരികളായ നേതാക്കളും എവിടെ പോയി കഴുകിക്കളയും എന്ന് ഒരു പിടുത്തവുമില്ല. ഇങ്ങനെ കൊന്ന് കൊന്ന് ബംഗാളിൽ സാധാരണക്കാരായ ജനങ്ങൾ കമ്മ്യുണിസ്റ്റുകാരെ ഓടിച്ചിട്ട് കൊല്ലുന്ന അവസ്ഥ സംജാതമായത് കഴിഞ്ഞ നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ. 
അവരതെല്ലാം അനുഭവിച്ചിട്ടും പിന്നെയും ഈ അഹങ്കാരികൾ ഈ തീക്കളി തുടർന്നുകൊണ്ടിരിക്കുകയാണ്. നേതാക്കള്‍ അതൊക്കെ ഇഷ്ടപ്പെടുന്ന ആളുകളായതുകൊണ്ടാകാം വനിതകളായ അണികൾ പോലും മനുഷ്യന്റെ ജീവന് വിലകൽപ്പിക്കാത്തത് എന്ന് തോന്നുന്നു.

ഇടത് സഹയാത്രികനും ഇടതുപക്ഷക്കാരിയായിരുന്ന ഒരമ്മയുടെ ഒരു നല്ല മകനുമായിരുന്ന എഡിഎം നവീൻ ബാബുവിനെ വാക്കുകൾ കൊണ്ട് കൊലചെയ്ത ആ സ്ത്രീ മനുഷ്യകുലത്തിൽ തന്നെയാണോ ജനിച്ചത് എന്നതിൽ സംശയിക്കേണ്ടിയിരിക്കുന്നു.

കണ്ണിൽ ചോരയില്ലാത്ത ഈ വക ആളുകളാണ് കേരളം പോലുള്ള ഒരു നല്ല സംസ്ഥാനത്തെ മലീമസമാക്കിയത് എന്നതിൽ യാതൊരു തർക്കവുമില്ല. ദൈവാനുഗ്രഹം കൊണ്ട് ലോകത്ത് തന്നെ മുന്നിൽ നിന്നിരുന്ന ഒരു സംസ്ഥാനത്തിൽ ഈ വക കാഫിറുകളെ പടച്ചുവിട്ടപ്പോൾ മറ്റുള്ളവരും കൂടി ആ പാപം പേറേണ്ടിവരുന്നു

പിപി ദിവ്യ എന്ന അഹങ്കാരി ചെയ്തത് പോലെ ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ആയിരുന്ന മറ്റൊരു കമ്മ്യുണിസ്റ്റുകാരി പികെ ശ്യാമളയുടെ അനുഗ്രഹത്താൽ 49 വയസുകാരനായിരുന്ന എൻആർഐ ബിസിനസുകാരൻ സാജൻ പാറയിൽ ജീവിതം അവസാനിപ്പിച്ചതും ഇതേ കണ്ണൂരിൽ തന്നെയാണ്, ഇതേ കേരളത്തിൽ തന്നെയാണ്.

നവിന്‍ ബാബുവിന് കൈക്കൂലി കൊടുത്തു എന്ന ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ നിഷ്പക്ഷ ഏജന്‍സിയുടെ അന്വേഷണം ആണ് ആവശ്യം, അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സി. ക്വട്ടേഷന്‍ കൊടുത്തതെന്ന മട്ടില്‍ അതേറ്റുപിടിച്ച പി പി ദിവ്യയുടെ താല്‍പര്യം എന്താണെന്നും അന്വേഷിക്കണം.

ഇവർ ഈ ചെയ്തുകൂട്ടുന്നത് ആരുടെയെങ്കിലും ഉപദേശപ്രകാരമാണോ എന്നതും അന്വേഷിക്കേണ്ടിയിരിക്കുന്നു . ആഫ്രിക്കയിലും അതുപോലെയുള്ള ചില രാജ്യങ്ങളിലും ഭരണം പിടിച്ചുനിർത്തുവാൻ നരബലികൾ ചെയ്യുക സാധാരണമാണ്.
രാഷ്ട്രീയ കുത്തക നിലനിർത്തുവാൻ നൂറുകണക്കിന് എതിരാളികളെ കൊന്നൊടുക്കിയ പാർട്ടി ഈയിടെ കേസന്വേഷണങ്ങൾ കേരളത്തിൽ നിന്നും കേന്ദ്രത്തിലേക്ക് നീങ്ങിയപ്പോൾ പലതിലും കുടുങ്ങിയിരിക്കുകയാണ്.

ആ പാവം അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ സഖാവ് പി ജയരാജനും ടിവി രാജേഷും ചേർന്നുകൊണ്ട് കൊലവിധി നടത്തിയതിന്റെ അന്വേഷണം അവരിലേക്ക് തന്നെ എത്തിക്കൊണ്ടിരിക്കുകയാണ്.

വിടരുത് ഒരുത്തനേം എന്ന രീതിയിൽ അന്വേഷണങ്ങൾ ആരംഭിച്ചാൽ ഫസൽ വധത്തിലെ കാനായി സഹോദരന്മാരെ സിബിഐ കുടുക്കിയത് പോലെ ടിപികേസിലെ മുഖ്യപ്രതികളിൽ ഒരാളായ മോഹനൻ മാസ്റ്ററെ ഷൗക്കത്തലി നടുറോട്ടിൽ ഓടിച്ചിട്ട് പിടിച്ചതുപോലെ എല്ലാം അവസാനിപ്പിക്കുവാനാകും.

ഫസൽ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ പെണ്ണുകേസുകളിൽ കുടുക്കിയും ജീവച്ഛവമാക്കിയും വേട്ടയാടിക്കൊണ്ടിരുന്നു. നിവൃത്തികേടുകൊണ്ട് ആ മനുഷ്യൻ ബിജെപിയിലേക്ക് ചേക്കേറി. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് വേറെ അഞ്ചുപേർ കൂടി മരണം വരിച്ചിരുന്നു. 

തീവണ്ടി തട്ടിയും അല്ലാതെയുമൊക്കെ അഞ്ചു ജീവനുകൾ പൊലിഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ ഒരു നേതാവിന്റെ മകളെ പ്രണയിച്ചു എന്ന പേരിൽ രണ്ടു ചെറുപ്പക്കാർ ബൈക്ക് അപകടത്തിൽ മരണപ്പെട്ടതും കേരളം കണ്ടതാണ്. ഇതൊന്നും ചോദിക്കാനും പറയുവാനും ആരും ധൈര്യപ്പെടുന്നില്ല എന്നതാണ് ഇവരുടെ അഹങ്കാരത്തിന് മുഖ്യകാരണമാകുന്നത്.

ഭരണത്തിലും രാഷ്ട്രീയത്തിലും ഓരോരോ വിവാദങ്ങൾ പൊട്ടിപുറപ്പെടുമ്പോൾ അവിടവിടെയായി അരങ്ങേറുന്ന കൊലപാതകങ്ങൾ, അപകടങ്ങൾ എല്ലാം വീണ്ടും അന്വേഷിക്കേണ്ടിയിരിക്കുന്നു. ആദിവാസി മധുവിന്റെ മരണം നടന്നത് പോലീസ് ജീപ്പിനുള്ളിൽ വെച്ചായിരുന്നു. 

മഹാരാജാസിലെ അഭിമന്യുവിന്റെ മരണത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് അന്നേ മുതൽ അടക്കിപറച്ചിലുകൾ നാം കേട്ടിരുന്നു. പിഎസ്‌സി വഴി ജോലികിട്ടാതെ അനുവെന്ന ചെറുപ്പക്കാരൻ തിരുവനന്തപുരത്തെ കാരക്കോണത്തിൽ ആത്മഹത്യാ ചെയ്തപ്പോൾ അത് മറയ്ക്കുവാൻ  വെഞ്ഞാറമ്മൂട് മറ്റൊരു സംഭവം അരങ്ങേറി.

മട്ടന്നൂരിൽ ഒരു കമ്മ്യുണിസ്റ്റ് സ്ത്രീക്ക് സ്വന്തം കിഡ്‌നി കൊടുക്കുവാൻ തയാറായ ഷുവൈബ്‌ എന്ന ചെറുപ്പക്കാരനെ ഇല്ലാതാക്കിയതിനും കേരളം സാക്ഷ്യം വഹിച്ചു. പാർട്ടിയിൽ നിന്നും നേതാക്കന്മാരും എംഎൽഎമാരും എംപിമാരും തുരുതുരെ ചോർന്നു തുടങ്ങിയപ്പോൾ ഓരോരോ പ്രദേശങ്ങളിൽ വിമതന്മാർ തലപൊക്കിയപ്പോൾ അവരെ പേടിപ്പിക്കുവാൻ ചെയ്ത 51 വെട്ടുകളായിരുന്നു ടിപിയുടെ മുഖത്ത് നാം കണ്ടത്.

അന്ന് കേസ് ഉന്നതരിലേക്ക് എത്തിയിരുന്നെങ്കിൽ ഇപ്പോഴുള്ള കുറെ കൊലപാതകങ്ങൾക്ക് അറുതി വന്നിരുന്നേനെ. അപ്പോഴേക്കും അന്നത്തെ ആഭ്യന്തരമന്ത്രി കോമ്പ്രമൈസ് രാഷ്ട്രീയം കളിച്ചുകൊണ്ട് ഒരു നല്ല അവസരം നഷ്ടപ്പെടുത്തി. അന്നദ്ദേഹം അത് ചെയ്തിരുന്നുവെങ്കിൽ അദ്ദേഹത്തിന് ഇന്ന് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞു ഇരിക്കാമായിരുന്നു എന്നതും നഗ്‌നസത്യം. 

ഇനി വരുന്ന ഏത് മുഖ്യമന്ത്രി അല്ലെങ്കിൽ ആഭ്യന്തര മന്ത്രി ആയാലും ഈ വക കേസുകളിൽ ഒരു തീർപ്പ് കൽപ്പിക്കുവാൻ തയ്യാറാകാത്തിരുന്നാൽ കേരളം രക്ഷപെടും, കുറെയധികം ജീവനുകളും !!!
പിപി ദിവ്യയെ ജനം വിലയിരുത്തണമെന്ന് ആഗ്രഹിച്ചുകൊണ്ട് സഖാവ് ദാസനും തെറ്റ് സമ്മതിക്കാതെ അവരെ വെളിയിൽ ഇറങ്ങുവാൻ അനുവദിച്ചുകൊടുക്കരുത് എന്ന തീരുമാനത്തിൽ സഖാവ് വിജയനും 

By admin

Leave a Reply

Your email address will not be published. Required fields are marked *