കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചു. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.