ഡല്‍ഹി:  ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) നേതാക്കള്‍ക്കായി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍.
വിരുന്നിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുംഎസ് ജയശങ്കറും ഹസ്തദാനം ചെയ്യുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
എസ്സിഒ കൗണ്‍സില്‍ ഓഫ് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കാനാണ് എസ് ജയശങ്കര്‍ നേരത്തെ ഇസ്ലാമാബാദിലെത്തിയത്. 
9 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.
ജയശങ്കറിന്റെ വിമാനം നൂര്‍ ഖാന്‍ എയര്‍ബേസില്‍ ഉച്ചകഴിഞ്ഞ് 3:30 നാണ് (പ്രാദേശിക സമയം) എത്തിയത്. പാകിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
കശ്മീര്‍ പ്രശ്നത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പിരിമുറുക്കത്തിലായിരിക്കെ ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്.

#WATCH | Islamabad: Pakistan PM Shehbaz Sharif welcomes EAM Dr S Jaishankar and other SCO Council Heads of Government, to a dinner hosted by him.EAM is in Pakistan to participate in the 23rd Meeting of SCO Council of Heads of Government.(Video Source: PTV) pic.twitter.com/BHtUhuLm9e
— ANI (@ANI) October 15, 2024

 

By admin

Leave a Reply

Your email address will not be published. Required fields are marked *