എത്തിയത് ടിപ് ടോപ്പായി, ആരുമില്ലെന്ന് ഉറപ്പിച്ചു, ശിവലിംഗത്തിൽ നിന്ന് പാമ്പിനെ അടിച്ചുമാറ്റി, സിസിടിവി സാക്ഷി
ലക്നൌ: മികച്ച വസ്ത്രങ്ങൾ അണിഞ്ഞ് ക്ഷേത്ര ദർശനത്തിനെന്ന വ്യാജേനയെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പിച്ച് ശിവലിംഗത്തിൽ നിന്ന് വെള്ളി കൊണ്ടു നിർമ്മിച്ച പാമ്പിനെ മോഷ്ടിച്ച് യുവാവ്. ചുറ്റും ആരുമില്ലെന്ന് യുവാവ് നോക്കിയെങ്കിലും വിഗ്രഹം വച്ചിരുന്ന മുറിയിലെ സിസിടിവി യുവാവ് ശ്രദ്ധിച്ചിരുന്നില്ല. മിന്നൽ വേഗത്തിലുള്ള യുവാവിന്റെ മോഷണം സിസിടിവിയിൽ പതിഞ്ഞു.
ഉത്തർ പ്രദേശിലെ സഹാറൻപൂരിലെ ശനിദേവ ക്ഷേത്രത്തിലാണ് ശിവ ലിംഗത്തിൽ ചുറ്റിക്കിടന്നിരുന്നു വെള്ളികൊണ്ടുള്ള നാഗരൂപം മോഷണം പോയത്. ചാക്ക് തുറന്ന് വിഗ്രഹത്തിൽ നിന്ന് നാഗരൂപം മോഷ്ടിച്ച് ചാക്കിലിട്ട് പോവുന്നതിന് കഷ്ടിച്ച് രണ്ട് മിനിറ്റ് സമയമാണ് യുവാവ് എടുത്തത്. ഇൻസൈഡ് ചെയ്ത ഷർട്ടും പാന്റുെ സോക്സുമിട്ടാണ് യുവാവ് വിഗ്രഹത്തിന് സമീപത്ത് എത്തുന്നത്. യുവാവിന്റെ തോളിലൂടെ ബാഗും ഇട്ടിരുന്നു.
CCTV Captured A thief entered inside the Shanidev temple, He stole the silver snake placed on the Shivling in Saharanpur Up
pic.twitter.com/STybx38Tbi— Ghar Ke Kalesh (@gharkekalesh) October 15, 2024
ചാക്കിലാക്കിയ നാഗരൂപവുമായി മിന്നൽ വേഗത്തിലാണ് യുവാവ് നടന്ന് പോകുന്നത്. സംഭവത്തിൽ ഉത്തർ പ്രദേശ് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇതിനടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിസിടിവിക്ക് മുഖം കൊടുക്കാതെയാണ് യുവാവിന്റെ കളവ്.