ഇനി വേണ്ടത് 40 ലക്ഷം, കളക്ഷനില്‍ വേട്ടയ്യൻ ആ നിര്‍ണായക നേട്ടത്തിലേക്ക്

തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രം വേട്ടയ്യൻ വൻ ഹിറ്റായി മാറിയിരുന്നു. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 246 കോടി രൂപയോളം നേടിയിട്ടുണ്ട്. തമിഴ്‍നാട്ടില്‍ മാത്രമായി ചിത്രം നെറ്റ് കളക്ഷനില്‍ നിര്‍ണായകമായ നേട്ടത്തിനരികിലാണ്. 40 ലക്ഷത്തില്‍ കുറവേ 100 കോടി തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി നേടാൻ ചിത്രത്തിന് ഇനി വേണ്ടതുള്ളൂ.

തമിഴ്‍നാട്ടില്‍  99.4 കോടി നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്.  തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം 2024ല്‍ രണ്ടാം സ്ഥാനത്താണ് എന്നാണ് റിപ്പോര്‍ട്ട്. ഒന്നാം സ്ഥാനത്ത് ദ ഗോട്ടാണ്. റിലീസിന് വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്.

സംവിധാനം ടി ജെ ജ്ഞാനവേലാണെന്നത് ചിത്രത്തില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

മാസായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ ഉള്ളത്. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകുന്നു.

Read More: മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ- ‘പലരും മാറാനും സാധ്യതയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin