വാഷിംഗ്ടണ്‍: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികളെ അപലപിച്ച് യുഎസ് രംഗത്ത്. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ ഉണ്ടായത് യാത്രക്കാര്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു.
കഴിഞ്ഞ ദിവസം മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന ഐഎക്സ് 684 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിരുന്നു.
സിംഗപ്പൂരിലേക്ക് പോകേണ്ട എഎക്സ്ബി 684 വിമാനത്തിലും ബോംബുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇമെയില്‍ ലഭിച്ചതായി സിംഗപ്പൂര്‍ പ്രതിരോധ മന്ത്രി എന്‍ ജി എങ് ഹെന്‍ പറഞ്ഞു.
ഭീഷണിയെത്തുടര്‍ന്ന് ഗ്രൗണ്ട് ബേസ്ഡ് എയര്‍ ഡിഫന്‍സ് (ജിബിഎഡി) സംവിധാനങ്ങളും എക്സ്പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്പോസലും (ഇഒഡി) സജീവമാക്കിയിരുന്നു.
തുടര്‍ച്ചയായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ ‘അങ്ങേയറ്റം ഗുരുതരമായ’ കാര്യമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.