ന്യൂഡല്‍ഹി: സഞ്ജു സാംസണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ നല്‍കുന്ന പിന്തുണ മറ്റ് താരങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നുവെന്ന് ജിതേഷ് ശര്‍മ. പ്ലേയിംഗ് ഇലവനില്‍ ഇല്ലാത്തവര്‍ക്കും ഇത് പ്രതീക്ഷ പകരുന്നു. തങ്ങളുടെ സമയം വരുമ്പോള്‍ ഇതേ പിന്തുണ ലഭിക്കുമെന്ന് അറിയാമെന്നും താരം പ്രതികരിച്ചു.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സഞ്ജുവും ജിതേഷുമായിരുന്നു ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ജിതേഷിന് മൂന്ന് മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. എങ്കിലും സഞ്ജുവിന് നല്‍കുന്ന പിന്തുണയില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് താരം. 
സഞ്ജു നെറ്റ്‌സിലും മികച്ച പ്രകടനമാണ് നടത്തിയതെന്ന് ജിതേഷ് വ്യക്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനായില്ലെങ്കിലും, സഞ്ജുവിന്റെ കഠിനാധ്വാനം കണ്ടതിനാല്‍ അദ്ദേഹം മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ജിതേഷ് വ്യക്തമാക്കി. ഐപിഎല്ലിലും സഞ്ജു മികച്ച പ്രകടനം നടത്തിയത് ജിതേഷ് ചൂണ്ടിക്കാട്ടി.
മറ്റുള്ളവരുമായി താരതമ്യത്തിനില്ലെന്നും,  എല്ലാ വിക്കറ്റ് കീപ്പർമാരും പരസ്പരം മത്സരിക്കുന്നതിനുപകരം സ്വന്തം പ്രകടനത്തിലും വളർച്ചയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജിതേഷ് പറഞ്ഞു.
ഓരോരുത്തരുടെയും റോളും ശൈലിയും വ്യത്യസ്തമാണ്. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. 

By admin

Leave a Reply

Your email address will not be published. Required fields are marked *