പാലക്കാട്: യാത്ര ചെയ്ത് നടുവൊടിയുന്നവർക്ക് വേദന സംഹാരി തൈലം നൽകി പാലക്കാട് ബ്ലോക്ക് കോൺഗ്രസിന്റെ വേറിട്ട സമരം. റോഡിലെ നടുവൊടിക്കും കുഴികൾ മൂടണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിട്ടും അധികൃതർ അനങ്ങാപാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് റോഡിലെ യാത്രികർക്ക് ” മുട്ടി കുളങ്ങര ” എണ്ണ വിതരണം ചെയ്ത് കോൺഗ്രസ് സാന്ത്വനസമരം നടത്തിയത്.
പാലക്കാട് നഗരസഭയുടെ കീഴിലെ മാട്ടുമന്ത മുതൽ മണൽ.മന്ത വരെയുള ഒന്നര കിലോമീറ്റർ റോഡ് ദീർഘകാലമായി തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഒന്നര വർഷം മുൻപാണ് റോഡ് പണി പൂർത്തികരിച്ചെങ്കിലും ഒന്നര മാസത്തിനകം റോഡ് പാടെ തകർന്നു . കാൽനട യാത്രക്കാർക്ക് പോലും വഴി യാത്ര ചെയ്യാൻ പറ്റാതായതോടെയാണ് ബ്ലോക് കോൺഗ്രസ് വേറിട്ട സമരം നടത്തിയത്. ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്ക് വിളിച്ചാൽ വരാത്ത സാഹചര്യമാണ്നിലവിലു ള്ളത് ഇതിനെതിരെ പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നിരവധി സമരങ്ങൾ നടത്തിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ സാന്ത്വനമായി മുട്ടികുളങ്ങര എണ്ണ വിതരണം ചെയ്ത് വേറിട്ട സമരം നടത്തിയത്.
മാട്ടു മന്ത ജംഗഷനിൽ നിന്നും ആരംഭിച്ച് മണൽ മന്ത ജംഗഷനിൽ സമാപിച്ച പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ സി.വി സതീഷ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് പുത്തൂർ രമേഷ് അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ഹരിദാസ് മച്ചിങ്ങൽ, സി. നിഖിൽ എ.സുജേന്ദ്രനാഥ്, ജി.രാജേഷ് ഷെറീഫ് റഹ്മാൻ, മണ്ഡലം ഭാരവാഹികളായ സുരേഷ’ മാട്ടു മന്ത, ഹക്കിം പുത്തൂർ, രവി മുരുകണി, എം.രമേഷ്, ഗോകുൽ കാരേക്കാട്ട് പറമ്പ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഖിലേഷ് അയ്യർ, എസ്.സഞ്ചയ് എന്നിവർ സംസാരിച്ചു