ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സിനിമാ സെറ്റില്‍ ആര്‍ട്ട് വര്‍ക്കിനെത്തിയ കോഴിക്കോട് സ്വദേശി റെജില്‍, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവരെയാണ് ഇരുപതംഗ സംഘം മര്‍ദ്ദിച്ചത്.
തൊടുപുഴയില്‍ വച്ച് പിക്കപ്പ് വാനിന്റെ ഡ്രൈവറുമായുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുപതംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.