കോഴിക്കോട്: എടച്ചേരിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ എന്‍.കെ. മിഥുന്‍, ഇ.എം. കിരണ്‍ ലാല്‍, കൊയിലോത്ത് മിഥുന്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കുമാര്‍ കണ്ടിയിലിനെതിരെയാണ് നേതാക്കളുടെ കൊലവിളി പ്രസംഗം. കഴിഞ്ഞ മാസം 29ന് രാത്രി നിജീഷ് കുമാറിന്റെ വീടിന് സമീപം പൊതുയോഗം ചേര്‍ന്ന് കൊലവിളി പ്രസംഗം നടത്തിയത്. പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പരാതിയില്‍ നിജീഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു.