റിയാദ്: പ്രവാസി സാമൂഹ്യപ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നവരത്‌ന പുരസ്‌കാരം റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്രയ്ക്ക്.
കര്‍ണാടക സര്‍ക്കാരിന്റെ വിശുദ്ധ സേവനത്തിനുള്ള പ്രവാസി പുരസ്‌കാരമാണ് നവരത്‌ന പുരസ്‌കാരം. റിയാദില്‍ 28 വര്‍ഷമായി കുവൈറ്റിന്റെ അതിര്‍ത്തി സലമായ കബ്ജിയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. അബ്ദുല്‍ അസീസ് പവിത്ര സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ സേവനം നടത്തി വരുന്നുണ്ട് .
തന്റെ സമ്പാദ്യത്തില്‍ നിന്ന് സാമൂഹ്യ സേവനത്തിന് മുഖം നോക്കാതെ രാജ്യമോ അതിര്‍ത്തിയോ നോക്കാതെ കാരുണ്യപ്രവര്‍ത്തനം നടത്തുന്നത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി.
പ്രമുഖ സംഘടനയായ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി അറേബ്യയുടെ പ്രസിഡന്റായി മൂന്നു വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്നു.