ഇടുക്കി: അടൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അടിമാലിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. വാളറയ്ക്കും നേര്യമംഗലത്തിനുമിടയില്‍ വെച്ചാണ് അപകടം.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 18 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.