കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിനികുമാര്‍ വധക്കേസില്‍ വിധി ഇന്ന്. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായിരുന്ന അശ്വിനികുമാറിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.
2005 മാര്‍ച്ച് 10ന് ഇരിട്ടി കീഴൂര്‍ പയഞ്ചേരി മുക്കില്‍ സ്വകാര്യ ബസിന് മുന്‍പില്‍ ബോംബ് എറിഞ്ഞശേഷം ബസില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
എന്‍ഡിഎഫ് പ്രവര്‍ത്തകരായ 14 പേരാണ് പ്രതികള്‍.