ഡല്‍ഹി: രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട്. ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ ഡല്‍ഹി പോലീസ് ഞായറാഴ്ച ഗുജറാത്തിലെ അങ്കലേശ്വര്‍ ജില്ലയില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി.
5000 കോടി രൂപ വിലവരുന്ന 518 കിലോഗ്രാം കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ചരക്കാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍ 700 കിലോഗ്രാം കൊക്കെയ്ന്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ 1,289 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും പിടിച്ചെടുത്തവല്‍ ഉള്‍പ്പെടുന്നു, ഇവയ്ക്ക് 13,000 കോടിയിലധികം രൂപ വിലമതിക്കുമെന്നും അധികൃതര്‍ അറിയിച്ചു.