തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ നെടുപുഴ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി മർദിച്ചത്. ആദ്യം ചൂരൽ കൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്നാണ് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്.
എന്നാൽ സംഭവത്തിൽ പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്ക് മേൽ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തെന്നാണ് വിവരം.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *