മുംബൈ: ബാബ സിദ്ദിഖ് വധക്കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായ യുവാവിനെ മുംബൈ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. 28 കാരനായ പ്രവീണ്‍ ലോങ്കര്‍ എന്ന പ്രതിയെ പൂനെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്ത സുബു ലോങ്കറിന്റെ സഹോദരനാണ് പ്രവീണ്‍ ലോങ്കറെന്ന് പോലീസ് പറഞ്ഞു.
ബാബ സിദ്ദിഖി വധക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് സുബു ലോങ്കറിനെ പ്രതിയാക്കിയിരുന്നു. ഒളിവില്‍ കഴിയുന്ന സുബുവാണ് കൊലപാതകത്തിന് പിന്നില്‍ ബിഷ്ണോയി സംഘമാണെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.
ഇയാളും സഹോദരന്‍ പ്രവീണ്‍ ലോങ്കറും ചേര്‍ന്നാണ് പൂനെയിലെ ഒരു സ്‌ക്രാപ്പ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ശിവപ്രസാദ് ഗൗതമിനെയും ധര്‍മരാജ് കശ്യപിനെയും കൊലപാതകം നടത്താന്‍ വാടകയ്ക്കെടുത്തത്. ഒളിവിലുള്ള സുബു ലോങ്കറിനായി പോലീസ് ഊര്‍ജിതമായി തിരച്ചില്‍ നടത്തിവരികയാണ്.