കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സമരത്തിനിടയില്‍ തിങ്കളാഴ്ച മുതല്‍ ആശുപത്രികളിലെ ഐച്ഛിക സേവനങ്ങള്‍ രാജ്യവ്യാപകമായി അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്ത് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍.
പശ്ചിമ ബംഗാളിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംഘടന പറഞ്ഞു. ശനിയാഴ്ച ചേര്‍ന്ന ഫെയ്മ യോഗത്തിന് ശേഷമാണ് തീരുമാനം.
ദേശീയ പ്രാധാന്യമുള്ള വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുമുള്ള ദേശീയ മെഡിക്കല്‍ അസോസിയേഷനുകള്‍, സംസ്ഥാന റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകള്‍ (ആര്‍ഡിഎ), റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകള്‍ (ആര്‍ഡിഎ) എന്നിവരെ അഭിസംബോധന ചെയ്താണ് ഫെയ്മ കത്ത് നല്‍കിയത്.
പശ്ചിമ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാരോട് പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഫെയ്മ അറിയിച്ചു. സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം, ദേശീയ തലത്തില്‍ ഐക്യപ്പെടേണ്ട സമയമാണിതെന്ന് ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് മുന്‍ കത്തില്‍ ഞങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നു, എന്നാല്‍ തൃപ്തികരമായ ഒരു നടപടിയും കണ്ടില്ല.
തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള ഐച്ഛിക സേവനങ്ങള്‍ അടച്ചുപൂട്ടാനുള്ള ഞങ്ങളുടെ ആഹ്വാനത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ രാജ്യത്തുടനീളമുള്ള എല്ലാ ആര്‍ഡിഎകളോടും മെഡിക്കല്‍ അസോസിയേഷനുകളോടും അഭ്യര്‍ത്ഥിക്കുന്നു,” ഫെയ്മ പറഞ്ഞു.