മനാമ: ‘പ്രവാചകന്‍ (സ്വ) പ്രകൃതവും പ്രഭാവവും’ എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ മനാമ ഏരിയ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 40 ദിവസങ്ങളിലായി നടന്നു വന്ന മീലാദ് കാമ്പയിനിന്റെയും നൂറുന്‍ അലാ നൂര്‍ മീലാദ് ഫെസ്റ്റ്-2024ന്റെയും സമാപന പൊതുസമ്മേളനം മനാമ പാകിസ്ഥാന്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ വച്ച് സമാപിച്ചു.
സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ സമാപന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ചെയ്തു. എസ്.എം. അബ്ദുല്‍ വാഹിദ്, സയ്യി യാസര്‍ ജിഫ്രി തങ്ങള്‍, മുഹമ്മദ് മുസ്ലിയാര്‍ എടവണപ്പാറ, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, കെ.എം.എസ. മൗലവി, ബശീര്‍ ദാരിമി, റസാഖ് ഫൈസി, നിഷാന്‍ ബാഖവി,അബ്ദുല്‍ മജീദ് ചേലക്കോട്, കളത്തില്‍ മുസ്തഫ, തുടങ്ങിയ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര നേതാക്കളും ഏരിയാ നേതാക്കളും ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കളും കെ.എം.സി.സി. നോതക്കളായ കെ.പി. മുസ്തഫ, ഗഫൂര്‍ കയ്പമംഗലം, കൂട്ടസമുണ്ടോരി ബഹ്‌റൈന്‍ സമൂഹിക പ്രവര്‍ത്തകരായബഷീര്‍ അമ്പലായി, ഫസല്‍ ഭായി, ഹാരിസ് പഴയങ്ങാടി, ലത്തീഫ് ആയഞ്ചേരി, സൈദ്, അന്‍വര്‍ കണ്ണൂര്‍,മുഹമ്മദ് അല്‍ ബയാന്‍, തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു.
മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്‌റസ ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈന്‍ വിഖായയും സമ്മേളനം നിയന്ത്രിച്ചു. അശ്‌റഫ് അന്‍വരി ചേലക്കര സ്വാഗതവും വി.കെ. കുഞ്ഞമ്മദ് ഹാജി നന്ദിയും പറഞ്ഞു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികളുടെ ദഫ് പ്രദര്‍ശനം, ബുര്‍ദ ആലാപനം, ഫ്‌ളവര്‍ ഷോ, സ്‌കൗട്ട് തുടങ്ങിയവയും തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളും സമസ്ത പൊതു പരീക്ഷയില്‍ 5,7,10 ക്ലാസിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉന്നത മാര്‍ക്ക് നോടിയവര്‍ക്ക് ഗോള്‍ഡ് മെടലും സമ്മാന വിതരണവും നടത്തി.