ആലപ്പുഴ: സി.പി.ഐക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ച് പി.വി.അൻവർ എം.എൽ.എ. സിപിഐ സീറ്റ് കച്ചവടക്കാരാണെന്നും 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് 2 തവണ അവർ വിറ്റെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നിലമ്പൂര്‍ എംഎല്‍എ.
ഏറനാട്ട് താന്‍ സ്വതന്ത്രനായി മത്സരിച്ചതല്ല, സിപിഎമ്മും സിപിഐയും നേരില്‍കണ്ട് ത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന എൽഡിഎഫ് ധാരണയിൽ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.
അന്നു സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനെ മുസ്‍ലിം ലീഗാണു സ്വാധീനിച്ചത്. സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞാണ് വെളിയത്തെ സമീപിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
ക്വാറി ഉടമകളില്‍നിന്നും വലിയ ധനികരില്‍നിന്നും സിപിഐ നേതാക്കള്‍ പണം വാങ്ങി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിപിഐ നേതാക്കൾ വയനാട്ടിൽ നിന്നു വ്യാപകമായി പണം പിരിച്ചു. അതിൽ ഒരു രൂപ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്ത് ആദ്യ ഘട്ടത്തിൽ കൊടുത്തില്ലെന്നും അൻവർ ആരോപിച്ചു.
സി.പി.ഐ. നേതാക്കൾ കാട്ടുകള്ളന്മാരാണെന്നും അന്‍വര്‍ ആക്ഷേപിച്ചു.പിണറായി വിജയന്റെ അനുജനാണു ബിനോയ് വിശ്വം. സിപിഎമ്മിനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഇത്തിള്‍ക്കണ്ണികളാണ് സിപിഐ. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവർത്തിയിലില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.