ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും മക്കളും വീട്ടിൽ മരിച്ചനിലയിൽ; വൈദ്യ പഠനത്തിന് മൃതദേഹം നൽകണമെന്ന് കുറിപ്പ്
കൊച്ചി : ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീശം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന.
‘ജാഡ കയ്യിൽ വച്ചാൽ മതി, ഭയ്യാ വിളി വേണ്ട’; വൈറലായി ടാക്സി ഡ്രൈവറുടെ നിർദ്ദേശങ്ങൾ