മുംബൈ: ഓടിക്കൊണ്ടിരിക്കെ മുംബൈ-ഹൗറ മെയിലിന് ബോംബ് ഭീഷണി. തിങ്കളാഴ്ച ഇന്ത്യന്‍ റെയില്‍വേയുടെ കണ്‍ട്രോള്‍ റൂമിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
മുന്‍കരുതല്‍ നടപടിയായി ട്രെയിന്‍ ജല്‍ഗാവ് സ്റ്റേഷനില്‍ നിര്‍ത്തിയതായും അറിയിച്ചു. കൃത്യമായ പരിശോധനയ്ക്ക് ശേഷം ട്രെയിനിനുള്ളില്‍ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
വ്യാജ കോളാണെന്ന് സ്ഥിരീകരിച്ചതോടെ ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നതായും സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ നാലോടെ കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചതായി റെയിൽവേ അറിയിച്ചു. ബോംബ് ഭീഷണിയുണ്ടാകുമ്പോൾ ട്രെയിൻ മുംബൈയിൽ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്നു.
മുംബൈ-ഹൗറ മെയിലായ 12809 ട്രെയിനില്‍ ബോംബ് വെച്ചതിനാല്‍ ഇന്ന് രാവിലെ ഇന്ത്യന്‍ റെയില്‍വേ ചോരക്കണ്ണീരൊഴുക്കുമെന്ന് ഭീഷണിയില്‍ എഴുതിയിരുന്നു. ട്രെയിന്‍ നാസിക്കില്‍ എത്തുന്നതിന് മുമ്പ് വലിയ സ്ഫോടനം ഉണ്ടാകുമെന്നും ഭീഷണിയില്‍ പറഞ്ഞിരുന്നു.