ജീവിതശെെലിയിലെ ചില മാറ്റങ്ങൾ തന്നെയാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ആഗോളതലത്തിൽ ഒരു പ്രധാനപ്പെട്ട മരണകാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.ആവശ്യത്തിന് വിശ്രമമോ ഉറക്കമോ ലഭിച്ചതിന് ശേഷവും ഒരാൾക്ക് വളരെ ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറം കാണുക. പടികൾ കയറുമ്പോഴും എളുപ്പവും ലളിതവുമായ ജോലികൾ ചെയ്യുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും മറ്റൊരു ലക്ഷണമാണ്.
എന്തെങ്കിലും ജോലി ചെയ്യുമ്പോൾ നെഞ്ചിൽ എന്തെങ്കിലും അസ്വാസ്ഥ്യമോ വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് നേരിയതോ കഠിനമോ ആയാലും അതൊരു ആരോഗ്യ വിദഗ്ധനെക്കൊണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്. നെഞ്ചുവേദന പോലുള്ള സുപ്രധാന ലക്ഷണങ്ങൾ ഓരോ വ്യക്തിക്കും അവരുടെ അവസ്ഥയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. നെഞ്ചുവേദന ഹൃദയത്തിൻ്റെ ഒരു പ്രത്യേക ഭാഗത്ത് ഞെരുക്കം, വേദന, സമ്മർദ്ദം എന്നിവ അനുഭവപ്പെടാം.
ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ചിലപ്പോൾ ശ്വാസം മുട്ടുന്ന പോലെയും തോന്നാം. നിങ്ങളുടെ ഹൃദയം പ്രതീക്ഷിച്ചതിലും കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതിൻ്റെ നിർണായക സൂചനയാണിത്. കഴുത്ത്, താടിയെല്ല്, തൊണ്ട, വയറിലോ പുറകിലോ വേദന എന്നിവയും ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങളാണ്. ഈ ഭാഗങ്ങളിൽ വേദനയോ അസ്വാസ്ഥ്യമോ ഉണ്ടെങ്കിൽ സൂക്ഷിക്കുക.