വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 16കാരി ഗർഭിണി; പീഡനക്കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും പിടിയിൽ
കാസര്‍കോട്: കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ അറസ്റ്റിൽ. കാസര്‍കോട് അമ്പലത്തറയിലാണ് പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് എംവി തമ്പാൻ, ഇയാളുടെ സുഹൃത്ത് സജി എന്നിവര്‍ അറസ്റ്റിലായത്.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് 16കാരിയ ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം വി തമ്പാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.