ഒക്ടോബര്‍ 9ന് ആരംഭിച്ച ഫ്ലിപ്‌കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയില്‍ 2024ല്‍ സാംസങ്, ആപ്പിള്‍, മോട്ടോറോള, വിവോ, റിയല്‍മീ, നത്തിംഗ് എന്നീ കമ്പനികളുടെ സ്‌മാര്‍ട്ട്ഫോണുകള്‍ ഓഫര്‍ വിലയില്‍ ലഭ്യമാണ്. ഫ്ലിപ്‌കാര്‍ട്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 17,999 രൂപ വിലയുള്ള റിയല്‍മീ 12 എക്‌സ് 5ജിയുടെ 128 ജിബി വേരിയന്‍റിന് 11,499 രൂപയേയുള്ളൂ.
1,54,900 രൂപയുടെ ഐഫോണ്‍ 15 പ്രോ മാക്‌സ് 512 ജിബി വേരിയന്‍റ് ഫ്ലിപ്കാര്‍ട്ട് ഇപ്പോള്‍ വില്‍ക്കുന്നത് 1,32,999 രൂപയ്ക്കാണ്. മറ്റനവധി ഫോണുകള്‍ക്കും ബിഗ് ഷോപ്പിംഗ് ഉത്സവ് സെയില്‍ 2024ല്‍ ഫ്ലിപ്‌കാര്‍ട്ട് ഓഫര്‍ നല്‍കുന്നു. ഒപ്പോ കെ12എക്‌സ് 5ജി 10,499 രൂപയ്ക്കും സിഎംഎഎഫ് ഫോണ്‍ 1 12,999 രൂപയ്ക്കും ഓഫര്‍ വിലയില്‍ ലഭിക്കും.
സാംസങിന്‍റെ ഗ്യാലക്‌സി എസ്23 എഫ്‌ഇ, മോട്ടോ എഡ്‌ജ്50 ഫ്യൂഷന്‍, വിവോ ടി3എക്‌സ് 5ജി, മോട്ടോ എഡ്‌ജ് 50 പ്രോ, പിക്‌സല്‍ 8, റിയല്‍മീ പി2 പ്രോ 5ജി എന്നിവയ്ക്കും വമ്പിച്ച ഓഫറുകളുണ്ട്. ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകള്‍ക്കും ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ ഓഫര്‍ ലഭിക്കും. 99,999 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി എസ്24+ 5ജി 256 ജിബി വേരിയിന്‍റിന് ഇപ്പോള്‍ 69,999 രൂപയേയുള്ളൂ. ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്ലസ് 128 ജിബി 65,999 രൂപയ്ക്കും വാങ്ങാം.