പല ഘടകങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കുക ചെയ്യുന്നു. മോശം ഉറക്കത്തിൻ്റെ ഗുണനിലവാരം കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഏജിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.
ഉറക്കത്തിൻ്റെ ഗുണനിലവാരം കുറയുന്നതോടെ കൊറോണറി ആർട്ടറി രോഗം, ദഹനനാളത്തിലെ പ്രശ്നങ്ങൾ, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നതായി ​ഗവേഷകർ പറയുന്നു. ഇതുകൂടാതെ, രക്താതിമർദ്ദം,കൊറോണറി ആർട്ടറി രോഗം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഈ വ്യക്തികളിൽ കൂടുതലായി കാണപ്പെടുന്നതായി പഠനത്തിൽ പറയുന്നു.
നെെറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് വിശപ്പ് കൂട്ടുന്നതിന് കാരണമാകുന്നു. ഇത് ഒരു വ്യക്തിയിൽ അമിതവണ്ണം, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാവുകയും അതുവഴി അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 
രാത്രി വൈകി ഭക്ഷണം കഴിക്കുകയോ ജോലി സമയത്ത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ഇത് പ്രമേഹത്തിനും മറ്റ് ഹൃദ്രോഗങ്ങൾക്കും കൂടുതൽ സാധ്യത നൽകുന്നു.
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഏട്രിയൽ ഫൈബ്രിലേഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ‌പഠനത്തിൽ പറയുന്നു.  എല്ലാ ആഴ്ചയും 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കി. 

By admin

Leave a Reply

Your email address will not be published. Required fields are marked *