ഡല്‍ഹി: വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ജുലാനയിലെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഹരിയാന മുഖ്യമന്ത്രിക്കെതിരെ ‘വധഭീഷണി’ പ്രചരിക്കുകയായിരുന്നു.
ജിന്ദ് ജില്ലയിലെ ദേവേരാര്‍ ഗ്രാമത്തില്‍ നിന്നുള്ള അജ്മീറാണ് പിടിയിലായത്. സംസ്ഥാനത്തെ വോട്ടെണ്ണല്‍ ദിവസമായ ഒക്ടോബര്‍ എട്ടിനാണ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അജ്മീര്‍ വധഭീഷണി മുഴക്കിയതെന്ന് ജിന്ദ് പോലീസ് സൂപ്രണ്ട് സുമിത് കുമാര്‍ പറഞ്ഞു.
വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അജ്മീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.